sanitizer
സാനി‌റ്റൈസർ

തൃക്കാക്കര: സാനി‌റ്റൈസർ വിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം. സാനി‌റ്റൈസർ വില്പനയ്ക്ക് ഡ്രഗ് ലൈസൻസ് വേണ്ടെന്ന കേന്ദ്ര സർക്കാർ ഉത്തരവ് മുതലെടുത്ത് വിപണിയിൽ വ്യാജന്മാരുടെ കുത്തൊഴുക്കാണ്.

ലോകാരോഗ്യ സംഘടനാ നിരോധിച്ച രാസവസ്തുക്കൾ ചേർത്തവയാണ് ഏറെയും നടപടി എടുക്കേണ്ട ഡ്രഗ്സ് കൺട്രോൾ വിഭാഗമോ, ആരോഗ്യ വകുപ്പോ കാര്യമായ പരിശോധന നടത്തുന്നില്ല. എറണാകുളം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾക്ക് പുറത്ത് പേരിന് പോലും പരിശോധനയില്ല.

കൊവിഡ് പടർന്നുപിടിച്ചപ്പോൾ സാനി‌റ്റൈസർ വില്പനയ്ക്ക് ഡ്രഗ് ലൈസൻസ് വേണമെന്ന ഉത്തരവ് റദ്ദാക്കുകയായിരുന്നു.

വിലയും കുറവ് ഗുണവും കുറവ്

200 മില്ലി സാനിറ്റൈസറിന് 100 രൂപയാണ് സർക്കാർ അനുവദിച്ച നിരക്ക്. 100 മില്ലിക്ക് 300 രൂപവരെ ഈടാക്കുന്ന ചില കമ്പനികളുമുണ്ട്.

സൂപ്പർ മാർക്കറ്റ് മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പ്രധാന കവാടത്തിൽത്തന്നെ സാനി‌റ്റൈസറുകൾ വക്കണമെന്നാണ് നിയമം. ഭൂരിഭാഗം സ്ഥാപനങ്ങളും ഏറ്റവും

അഞ്ചുവർഷം തടവ്

ഡ്രഗ് ലൈസൻസ് ഇല്ലാതെ വ്യാജമായോ അല്ലാതെയോ സാനിറ്റൈസറുകൾ നിർമ്മിച്ചാൽ അഞ്ചുലക്ഷം രൂപ പിഴയും ഒരു ലക്ഷം പിഴയും വരെ ശിക്ഷ ലഭിക്കും

നിയമം മാറ്റിയത് തിരിച്ചടിയായി

ഹാൻഡ് സാനിറ്റൈസർ വില്പനയ്ക്ക് ലൈസൻസ് വേണ്ടെന്ന നിയമം മാറ്റിയത് തിരിച്ചടിയായി. പെട്ടിക്കടകളിൽ പോലും
വില്പന ആരംഭിച്ചതോടെ പരിശോധന ദുഷ്കരമായി. ജില്ലയിൽ സൂപ്പർ മാർക്കറ്റുകളിൽ അടക്കം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.

സാജു ജോൺ
അസി.ഡ്രഗ് കോൺട്രോളർ