അങ്കമാലി : നഗരസഭ 1 കോടി 50 ലക്ഷം രൂപ വകയിരുത്തി പീച്ചാനിക്കാട് ഗവ.യു.പി സ്കൂളിൽ ഒന്നാംഘട്ടം നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി സംസാരിക്കും.