
വൈപ്പിൻ: മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾക്ക് വിലയേറുന്നു. 7 കിലോ സിലിണ്ടറിന് 480 രൂപയാണ് വില. കടയിൽ 4000 രൂപ സെക്യൂരിറ്റിയായും നൽകണം. ഗ്രാമപ്രദേശങ്ങളിലൊന്നും സിലിണ്ടറുകളുടെ ഏജൻസിയില്ല. സിലിണ്ടറിന്റെ വിലയ്ക്കു പുറമേ ഓട്ടോകൂലിയും ചിലവാകും. ശ്വാസകോശ രോഗങ്ങൾ കലശലായവർക്ക് മാസം രണ്ട് സിലിണ്ടറെങ്കിലും വേണം. ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽ ചികിത്സ നടത്താം.
കൊവിഡ് വന്നതോടെയാണ് ഓക്‌സിജൻ സിലിണ്ടറുകൾക്ക് ഡിമാൻഡേറിയത്. വിലയുമേറി. നാട്ടിലെ പൊതുപ്രവർത്തകരുടെ കാരുണ്യത്താൽ പ്രാണവായു ശ്വസിച്ചിരുന്നവരാണ് വലയുന്നത്. സിലിണ്ടർ ക്ഷാമം വന്നതോടെ സന്നദ്ധപ്രവർത്തകരും നിസഹായരാകുകയാണ്.