വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് 22-ാം വാർഡിലെ കാത്തോളി അൻസാറിന്റെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി കെ. കരുണാകരൻ സ്റ്റഡി സെന്റർ ടിവി സമ്മാനിച്ചു. സെന്ററിന്റെ ഓൺലൈൻ പഠനസഹായവിതരണം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബി ഡാനിയേൽ, അഡ്വ. കെ.എം. മധു, ടി.ആർ. അനി, അബ്ദുൾ അസീസ്, ഷിബു പൈനാടത്ത് എന്നിവർ പങ്കെടുത്തു.