kklm
കൂത്താട്ടുകുളത്ത് നടത്തിയ സത്യഗ്രഹസമരം ജോണി അരീക്കാട്ടേൽ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ആദായ നികുതിയുടെ പരിധിയിൽ പെടാത്ത 60 വയസ് തികഞ്ഞ എല്ലാവർക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സത്യാഗ്രഹ സമരം സ്‌റ്റീയറിംഗ് കമ്മിറ്റിയംഗം ജോണി അരീക്കാട്ടേൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് , കൂത്താട്ടുകുളം രാജീവ് ഗാന്ധി സ്വകയറിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.പി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് ബേബി കീരാംന്തടം,​ മുതിർന്ന നേതാവ് ജോസഫ് ബേബി, ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് ബിജുമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.