മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയിൽ മലമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച രാത്രി പോയാലിമലയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ മലമ്പാമ്പിനെയാണ് നാട്ടുകാർ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പാമ്പിനെ കൂട്ടിൽ അടയ്ക്കുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പാമ്പിന്റെ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.