 
മൂവാറ്റുപുഴ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഡി.ഇ.ഒ. ഓഫീസ് ധർണയുടെ ഭാഗമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസിനുമുന്നിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.എം. സലീം ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം ജെയ്‌സൺ ജോസഫ്, സാജു മാത്യു, ബിനു ഇ.പി., ബിജു കെ. ജോൺ ,ജൂണോ ജോർജ്, എൻ.ജി.ഒ. അസോസിയേഷൻ വൈസ് പ്രസിഡന്റഅ ബേസിൽ എന്നിവർ സംസാരിച്ചു.