കാലടി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ നിരുപാധികം മോചി പ്പിക്കണമെന്ന് കാലടി പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നേതൃസമിതി ചെയർമാൻ കാലടി .എസ്. മുരളീധരൻ പ്രമേയം അവതരിപ്പിച്ചു. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ചേർന്ന യോഗം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ .ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. നേതൃസമിതി ചെയർമാൻ എ.ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ടി.ആർ. സജി, എ.ആർ. സുനിൽ, രാധാ മുരളീധരൻ എന്നിവർ പങ്കെടുത്തു.