കോലഞ്ചേരി: കേന്ദ്ര സംസ്ഥാന സാർക്കാരുകൾ വൈദ്യുതി മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഐ.എൻ.ടി.യു.സി കരിദിനം ആചരിച്ചു .പട്ടിമറ്റം യൂണിറ്റിൽ നടന്ന സമരം പെരുമ്പാവൂർ ഡിവിഷൻ പ്രസിഡന്റ് എം.കെ അനിമോൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അനീഷ്. പി രാഘവൻ അദ്ധ്യക്ഷനായി.സെക്രട്ടറി ലൈജൂ കെ.ആർ. പി.വി അജയകുമാർ,പി.എ പരീത്,എ.സി.ഷാജികുമാർ, എൻ.എ നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.