കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡ് യൂണി​റ്റ് നിർമ്മിച്ച മാസ്‌കുകൾ വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനും,കുടുംബശ്രീ യൂണി​റ്റിനും നൽകി.ഹെഡ്മിസ്ട്രസ് ലിസി ജോൺ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ബിജി എലിസബത്ത് കുര്യാക്കോസിന് മാസ്കുകൾ കൈമാറി. ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, മെമ്പർമാരായ എൻ.എൻ രാജൻ, ബീന കുര്യാക്കോസ്, പഞ്ചായത്ത് അംഗം ടി.കെ.പോൾ , സ്റ്റാഫ് സെക്രട്ടറി കെ.വൈ ജോഷി എന്നിവർ സംസാരിച്ചു.