കൊച്ചി: ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേഡേർഡ്‌സിന്റെ ആഭിമുഖ്യത്തിൽ ലോക മാനകദിനം (വേൾഡ് സ്റ്റാന്റേർഡ്‌സ് ഡേ) ആചരിച്ചു. ഓൺലൈനിൽ ദിനാചരണത്തിൽ പരിസ്ഥിതി മാനേജ്‌മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.കെ. കുഞ്ഞുമോൻ സംസാരിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്റ് എൻജിനിയർ ബാബുരാജൻ പി.കെ, സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ജോയിന്റ് ഡയറക്ടർ കെ.എം. ഷാനവാസ് എന്നിവർ പ്രഭാഷണം നടത്തി. ബി.ഐ.എസ് കേരള ഓഫീസ് മേധാവി രാജീവ്. പി, ജൂനിതാ ടി.ആർ, റിനോ ജോൺ എന്നിവർ പങ്കെടുത്തു.