കളമശേരി: കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിൽ ജോലിചെയ്യുന്ന കരാർ തൊഴിലാളികൾ സ്ഥിര നിയമനം ആവശ്യപ്പെട്ട് വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിവേദനം നൽകി.

47 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. എഗ്രിമെന്റ് കാലാവധി 2019 ഡിസംബറിൽ അവസാനിച്ച് 10 മാസം കഴിഞ്ഞിട്ടും സേവന-വേതനകരാർ പുതുക്കിയിട്ടില്ലെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. തൊഴിലാളികൾക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുകയാണ്. ആറു വർഷത്തിലധികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.ടി.യു.സി, എസ്.ടി.യു. യൂണിയനുകളാണ് ആവശ്യമുന്നയിക്കുന്നത്.