അങ്കമാലി: അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള നിർദേശം പരിഗണിച്ച് പൊതുമാർക്കറ്റ് അടച്ചു. കൊവിഡ് ജാഗ്രതാസമിതിയുടേതാണ് തീരുമാനം. ഇനി ഒരറിയിപ്പു ഉണ്ടാകുന്നതുവരെ മാർക്കറ്റ് പ്രവർത്തിക്കില്ല. മാർക്കറ്റിലെ കച്ചവടക്കാർക്കും വ്യാപാരി പ്രതിനിധികൾക്കും നഗരസഭയിൽനിന്ന് അറിയിപ്പ് നൽകി. മാർക്കറ്റിൽ നഗരസഭയുടെ മേൽനോട്ടത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.