deen
അഡ്വ:ഡീൻകുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂവാറ്റുപുഴ , കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റിവ് കെയർ സെന്ററുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ താക്കോൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് .കെ ഏലിയാസിന് എം.പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു

മുവാറ്റുപുഴ: അഡ്വ:ഡീൻകുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുംമൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റിവ് കെയർ സെന്ററുകൾക്ക് വാഹനങ്ങൾ നൽകി.വാഹനങ്ങളുടെ താക്കോൽ ദാനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം, ആയവന പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം, നേര്യമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം, പുന്നേക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം കോതമംഗലം താലൂക്ക് ഹെഡ്‌കോർട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളിലാണ് പാലിയേറ്റീവ്‌ കെയർ വാഹനങ്ങളാണ് എം.പി കൈമാറിയത്.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കൊവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് അനുവദിച്ച ഒന്നര കോടി രൂപയിൽ ചിലവഴിക്കാൻ കഴിയാത്ത ബാക്കി തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൂവാറ്റുപുഴ ജനറൽ ആശുപത്രി പരിസരത്ത്‌ നടന്നചടങ്ങിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് അദ്ധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ എലിയാസ്, മുൻ എം.എൽ.എ. ജോണി നെല്ലൂർ, ബ്ലോക്ക് മെമ്പർ പായിപ്ര കൃഷ്ണൻ, സലിം ഹാജി, എം.ബി. ഇബ്രാഹിം, എം.സി വിനയൻ, പിഎ.അനിൽ, സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളിൽ, എൽദോ ബാബു വട്ടക്കാവിൽ, കെ.പി. ജോയി എന്നിവർ സന്നിഹിതരായി.കോതമംഗലം ഗാന്ധിസ്‌ക്വയറിൽ വച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു അദ്ധ്യക്ഷത വഹിച്ചു.മുൻഎം.എൽ.എ റ്റി. യു കുരുവിള ,കെ പി ബാബു ,എ. ജി ജോർജ് ,എബി എബ്രഹാം ,ഷമീർ പനക്കൽ ,എം. കെ വേണു ,ബെന്നി പോൾ ,ബീന ബെന്നി ,പ്രിൻസ് വർക്കിർ ,ഷൈജന്റ് ചാക്കോ ,പി എ ബാദുഷ ,ഷിബു കുര്യാക്കോസ് ,അനൂപ് ജോർജ് ,അനൂപ് കാസ്സിം ,പി റ്റി ഷിബി തുടങ്ങിയവർ സംസാരിച്ചു.