കാലടി : കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതി കാലടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലടി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കർഷകസംഘം ജില്ല എക്സിക്യുട്ടീവ് അംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു. കിസാൻസഭ സെക്രട്ടറി ബിജു. പി. മാണിക്കമംഗലം അദ്ധ്യക്ഷനായി. എസ്. സുരേഷ്ബാബു. ബേബി കാക്കശേരി, ബേബി പൗലോസ്, എം.പി. സാജു എന്നിവർ പങ്കെടുത്തു.