അങ്കമാലി: അങ്കമാലിയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്ങാട്ടുകരയിൽ നടന്ന ശില്പശാല ബി.ജെ.പി ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. അങ്കമാലി മുനിസിപ്പൽ പ്രസിഡന്റ് ഗൗതം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, സെക്രട്ടറി അനീഷ് രാമചന്ദ്രൻ, പി.പി. ശശി, സന്ദീപ് ശങ്കർ, കെ.കെ. ബിജു, കെ.ആർ. ഷിജു എന്നിവർ പ്രസംഗിച്ചു.