shaji-
മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ ലഭിച്ച റ്റി.പി.ഷാജി

മൂവാറ്റുപുഴ: വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ മൂവാറ്റുപുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഗ്രേഡ് )ടി.പി. ഷാജിയ്ക്ക്. പുളിന്താനം സ്വദേശിയായ ഷാജി 2004ൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസറായി സർവീസിൽ പ്രവേശിച്ചു. കവളപ്പാറ ദുരന്തം, പെട്ടിമുടി ദുരന്തം, നാലാം ബ്ലോക്ക്‌ ദുരന്തം, പ്രളയം, വിവിധ ജലാശയ രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി രക്ഷാപ്രവർത്തനങ്ങളിൽ ടി.പി ഷാജി സജീവമായ പങ്കാളിത്തം വഹിക്കുകയും നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട് . പത്തിലധികം റിവാർഡുകളും ലഭിച്ചിട്ടുള്ള ഷാജി പുളിന്താനം താണിക്കുന്നേൽ പരീതിന്റെയും ആമിന യുടെയും മകനാണ്.