കളമശേരി: ഏലൂർ നഗരസഭയിലെ പാറക്കടവ് ചൗക്ക റോഡിനോടു ചേർന്നുള്ള നടപ്പാലം വീതിയും നീളവും കൂട്ടി പുനർ നിർമ്മിക്കും. സംസ്ഥാന സർക്കാരിന്റെ 300 കോടിയുടെപ്രളയാനന്തര പുനർ നിർമ്മാണ ഫണ്ട് ഉപയോഗിച്ച് പാറക്കടവ്- ചൗക്ക റോഡും പാലവും റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി. വീതി വർദ്ധിപ്പിക്കുമ്പോൾ കാർ , ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. മുനിസിപ്പൽ കൗൺസിൽ യോഗം ജോലികൾ ആരംഭി ക്കുന്നതിന് സ്ഥലം കൈമാറ്റം ചെയ്യാൻ തീരുമാനിച്ചു.