elephent
മലയാറ്റൂർ വള്ളിയാംകുളം കോളനയിൽ കാട്ടാന ശല്യം രൂക്ഷം

കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ വള്ളിയാംകുളം കോളനി ഭാഗത്ത് കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനശല്യം രൂക്ഷമാണ്. ബന്ധപ്പെട്ടവർ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുന്നതിനാൽ ഇവിടത്തുകാർ ഭീതിയിലാണ്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഇവർ രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് ആനയെ ഓടിക്കേണ്ട ഗതികേടിലാണ്. ഫോറസ്റ്റ് അധികാരികളെ വിളിച്ചുപറഞ്ഞാൽ അവർ സ്ഥലത്ത് എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയും. ലൈറ്റ് അടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ ഓടിക്കാൻ ശ്രമിച്ചാൽ തൊട്ടടുത്ത വനത്തിലേക്ക് മാറിനിൽക്കുന്ന ആനകൾ ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിയുമ്പോൾ വീണ്ടും ഇറങ്ങിവരുന്നു. വള്ളിയാംകുളം നിവാസികൾ ഡി.എഫ്.ഒയുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി കഞ്ഞിവെച്ച് പ്രതിഷേധിക്കുമെന്ന് വാസുദേവൻ സ്വാമി, ജോസ് പുതുശേരി, ജോസ് ഇലഞ്ഞിക്കൽ, ടി.ഡി. സ്റ്റീഫൻ, നെൽസൻ മാടവന എന്നിവർ പറഞ്ഞു.