കൊച്ചി: സ്‌മാർട്ട്സിറ്റിയിൽ പ്രവർത്തിക്കുന്ന ഐ.ടി കമ്പനികൾക്ക് വാടകയിളവിന് അർഹതയില്ലെന്ന് അധികൃതർ അറിയിച്ചു. സ്‌മാർട്ട്‌സിറ്റിയിലെ കെട്ടിടം സർക്കാർ ഐ.ടി പാർക്കല്ലെന്ന സർക്കാർ ഉത്തരവ് സ്വീകാര്യമാണെന്നും അധികൃതർ അറിയിച്ചു.
ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയാണ് സർക്കാർ ഐ.ടി പാർക്കുകൾക്ക് കീഴിൽ വരുന്നവ. ഇവിടങ്ങളിൽ സ്വകാര്യ ബിൽഡർമാരുടെ കെട്ടിടങ്ങളിൽ പോലും വാടകയിളവ് അനുവദിച്ചിട്ടില്ല. .
വാടകയിളവ് സ്മാർട്ട്‌സിറ്റിയിലെ മറ്റ് ഏഴ് ഐ.ടി കമ്പനികൾക്കും ബാധകമല്ല. സാവകാശം നൽകിയിട്ടും വാടകയും മെയിന്റനൻസ് ചാർജും നൽകേണ്ടെന്ന ചില കമ്പനികളുടെ തീരുമാനം ദൗർഭാഗ്യകരമാണ്. ഐ.ടി കമ്പനികൾ വാടക ഉടമ്പടി പാലിക്കണമെന്ന് അവർ അറിയിച്ചു.