കുറുപ്പുംപടി :ആദായ നികുതിയുടെ പരിധിയിൽ വരാത്ത 60 വയസ് കഴിഞ്ഞ കർഷകർക്കും മറ്റുള്ളവർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് ( ജോസഫ് വിഭാഗം ) പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റിൽ ധർണനടത്തി. ജോർജ്ജജ് കിഴക്കമശേരി ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ മിനി ജോഷി , കെ.എം.എ.സലിം ,സേവ്യർ എന്നിവർ സംസാരിച്ചു.