പറവൂർ: പുല്ലുകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജുമെന്റായ പറവൂർ ഈഴവ സമാജം ഏർപ്പെടുത്തിയ സഹപാഠിക്കൊരു വീട് എന്ന പദ്ധതിയുടെ തുക കൈമാറി. സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിനി സ്നേഹക്കാണ് വീട് നിർമ്മിക്കാനായി ധനസാഹയം നൽകിയത്. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ തുക കൈമാറി. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, ഈഴവസാമജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ, ട്രഷറർ പി.ജെ. ജയകുമാർ, ഒ.യു. റഷീദ് എന്നിവർ പങ്കെടുത്തു.