തൃപ്പൂണിത്തുറ: സിനിമാതാരം എം.എസ്. തൃപ്പൂണിത്തുറയുടെ ഓർമ്മയ്ക്കായി പൂണിത്തുറ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്ക്വയർ മിനി പാർക്കിൽ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. 20 മിനിറ്റിൽ താഴെയുള്ള ഫിലിമുകളാണ് മത്സരത്തിൽ ഉൾപ്പെടുത്തുന്നത്. പങ്കെടുക്കേണ്ടവർ 9645412288,7306249979 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.