 
തൃപ്പൂണിത്തുറ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൈറ്റില ക്യഷിഭവന്റെ സഹകരണത്തോടെ കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷനിൽ പച്ചക്കറിതൈകൾ വിതരണം ചെയ്തു. കൗൺസിലർ വി.പി. ചന്ദ്രൻ
രാജ് വർമ്മക്ക് പച്ചക്കറി തൈകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. രാധിക ബാബു, ടി.വി. വിശ്വംഭരൻ, കെ.ജി പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. വെണ്ട, ചീര, തക്കാളി, വഴുതന കോളിഫ്ലവർ, പയർ, മുളക് തുടങ്ങിയവയുടെ തൈകളാണ് സൗജന്യമായി നൽകിയത്.