തൃപ്പൂണിത്തുറ: ട്രാൻസ്ജെൻഡർ സജ്‌ന ഷാജിക്കും സുഹൃത്തുക്കൾക്കും സഹായം എത്തിക്കുന്നതിന്റെ ഭാഗമായി 18ന് യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തു മെന്ന് പ്രസിഡന്റ് അഡ്വ.അമിത് ശ്രീജിത്ത് അറിയിച്ചു. സജ്നയും കൂട്ടരും പാകം ചെയ്യുന്ന രണ്ടായിരം ബിരിയാണി വിറ്റഴിക്കാനാണ് പദ്ധതി. ഇതിന്റെ ലാഭം അവർക്ക് നൽകും. കൊവിഡ് പ്രതിസന്ധി അതിജീവിക്കുവാൻ ഇരുമ്പനത്ത് റോഡരുകിൽ ബിരിയാണി വില്പന നടത്തിയിരുന്ന സജ്നയെ ചിലർ ആക്ഷേപിച്ച സംഭവത്തെത്തുടർന്നാണ് യൂത്ത് കോൺഗ്രസ്സു് സഹായവുമായി എത്തിയത്.