കൊച്ചി: കേരള ഫെഡറേഷൻ ഒഫ് ദ ബ്ളൈൻഡിന്റെ ആഭിമുഖ്യത്തിൽ നടന്ന വൈറ്റ് കെയിൻ ദിനാചരണം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതർക്ക് സ്വതന്ത്രസഞ്ചാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1973 മുതലാണ് വൈറ്റ് കെയിൻ ദിനം ആചരിക്കുന്നത്. സംസ്ഥാനത്തെ നടപ്പാതകളിലൂടെ വൈറ്റ് കെയിൻ ഉപയോഗിച്ച് നടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.