കൊച്ചി: കൊച്ചി നേവൽ ബേസിൽ നിന്നും വിരമിച്ച 28 സിവിലിയൻ ജീവനക്കാർക്ക് സർവിസ് പെൻഷനും ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന് പെൻഷൻകാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1987 മുതൽ കാഷ്വൽ ജീവനക്കാരായി ജോലി ചെയ്തിരുന്ന ഇവർക്ക് സ്ഥിര നിയമനം നൽകിയത് 2008 ൽ ആണ്. നിയമന ഉത്തരവ് സ്റ്റാറ്റിയൂട്ടറി പെൻഷൻ സ്‌കീമിലും റിക്കാഡിക്കൽ നിയമനം എൻ.പി.എസ് സ്‌കീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2004ന് മുമ്പും ശേഷവും നിയമനം ലഭിച്ചിട്ടുള്ള കാഷ്വൽ ജീവനക്കാർക്ക് സ്റ്റാറ്റിയൂട്ടറി പെൻഷൻ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ 1993 ലെ റെഗുലറൈസേഷൻ സ്‌കീമിൽപെടുന്നവരും വിധേയരാണ്. അതേസമയം സർക്കാർ ഉത്തരവിൽ വ്യക്തത തേടി മുംബൈ ഹെഡ് ഓഫീസിലേക്ക് കത്ത് അയച്ചിട്ട് മറുപടി ലഭിച്ചിട്ടില്ലെന്നാണ് സതേൺ നേവൽ കമാൻഡിൽ നിന്നും പറയുന്നതെന്ന് അവർ പറഞ്ഞു. പി.എം.രമേശൻ, എൻ.ആർ.ഔസേഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു