കുറുപ്പംപടി : കൊവിഡി​നെ തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സഹായിക്കുന്നതിനായി വാടക പകുതി​യെങ്കിലും കുറച്ചു നൽകണമെന്ന് കുറുപ്പുംപടി മർച്ചന്റ് അസോസിയേഷൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ഏറ്റവും ആദ്യം ബാധിക്കുന്നത് വ്യാപാരികളെയാണെന്ന് അസോസിയേഷൻ പ്രസിഡൻറ് ബേബി കിളിയായത്ത് പറഞ്ഞു.