കൊച്ചി: ചേരാനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ കോട്ടപ്പറമ്പ് സെന്റ് മേരീസ് യു.പി സ്‌കൂളിൽ ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്നും 10 ലക്ഷം രൂപചെലവഴിച്ച് പണികഴിപ്പിക്കുന്ന പുതിയ ടോയ്‌ലെറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, സ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കിഴക്കേടം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസലം, ഹെഡ്മിസ്ട്രസ് രാജി പാറക്കൽ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൻ മാളിയേക്കൽ തുടങ്ങിയർ പങ്കെടുത്തു.