ആലുവ: ബി.ടെക് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിഴക്കെ കടുങ്ങല്ലൂർ സ്വദേശിനി എസ്. ആതിരയെയും ഇതേവിഷയത്തിൽ ഉന്നതവിജയം നേടിയ സഹോദരി ആരതിയെയും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വസതിയിലെത്തി ആദരിച്ചു.
ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷനായി. ഡോ. സുന്ദരം വേലായുധൻ, എസ്. സുനിൽകുമാർ, വി.ജി. ജനാർദനൻ നായർ, ബി. പ്രസാദ്, ടി.എസ്. ജനാർദനൻ നായർ, ജയകുമാർ എന്നിവർ സംബന്ധിച്ചു.