കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സുകന്യ സ്മൃതിയോജന പദ്ധതിയുടെ ഉദ്ഘാടനം ബി.ഡി.ജെ.എസ് കടവന്ത്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര കടവന്ത്ര ബ്രാഞ്ച് മാനേജർ രോഹിത്കുമാർ നായർ നിർവഹിച്ചു. കേന്ദ്ര പദ്ധതികൾക്കായി ജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് പി.ആർ. മനോഹർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കടവന്ത്ര ശാഖാ പ്രസിഡന്റ് മധു ഇടനാട്, ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, സെക്രട്ടറി ടി. ജയലക്ഷ്മി, മഹിളാസേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി, ജനറൽ സെക്രട്ടറി കെ.കെ. ജാനകി, ഏരിയ ജനറൽ സെക്രട്ടറി അനിൽകുമാർ, രമേശ് മേനോൻ, ഷനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.