bjp
ബി.ജെ.പി ചൂർണിക്കര വില്ലേജ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച നിൽപ്പ് സമരം

ആലുവ: ചൂർണിക്കര വില്ലേജ് ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ നോട്ടീസ് നൽകിയ സാഹചര്യത്തിൽ വില്ലേജ് ഓഫീസ് ആലുവ സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്നും റവന്യു അധികാരികൾ പിൻമാറണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിന് മുമ്പിൽ ബി.ജെ.പി നിൽപ്പ് സമരം സംഘടിപ്പിച്ചു.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി മുറികൾ വെറുതെ കിടക്കുമ്പോഴാണ് വില്ലേജ് ഓഫീസ് നഗരത്തിലേക്ക് മാറ്റാൻ അധികൃതർ ആലോചിക്കുന്നത്. നഗരത്തിലേക്ക് മാറ്റിയാൽ ചൂർണിക്കരയിലലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമരക്കാർ പറഞ്ഞു.ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എം. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് കുന്നത്തേരി അദ്ധ്യഷത വഹിച്ചു. അപ്പു മണ്ണാച്ചേരി, പി.കെ. മഹേഷ്, സനീഷ്‌ കളപ്പുരക്കൽ, പി.സി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.