പള്ളുരുത്തി: ഹാർബർ പാലത്തിൽ മുങ്ങി താഴ്ന്ന 16 കാരിയെ രക്ഷപ്പെടുത്തിയ കുമ്പളങ്ങി സ്വദേശി ജീവൻ ആന്റണിക്ക് കേന്ദ്ര സർക്കാരിന്റെ ജീവൻ രക്ഷാപതക് അവാർഡ് നൽകി. 2018 ഫെബ്രുവരി 27നായിരുന്നു സംഭവം.

രാത്രിജോലി കഴിഞ്ഞ് സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങവേ യുവാവ് ജീവൻ പണയം വെച്ച് കായലിൽ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കൊച്ചി തഹസിൽദാർ സുനിതജേക്കബ് ജീവന്റെ വസതിയിൽ 1.85 ലക്ഷത്തിന്റെ ചെക്ക് കൈമാറി.