തൃക്കാക്കര : കൊവിഡ് ലംഘനങ്ങൾ നിയന്ത്രിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ മിന്നൽ പരിശോധന. ഇന്നലെ ജില്ലയിൽ 454 കേസുകൾ രജിസ്റ്റർ ചെയ്തു.

119 സെക്ടറൽ മജിസ്ട്രേറ്റുമാർ ഇതിനായി ഡ്യൂട്ടിയിലുണ്ട്.

വിവാഹ, മരണാനന്തര ചടങ്ങുകൾ, ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും.

കൊവിഡ് ലംഘനങ്ങൾ

• നിയമവിരുദ്ധമായി കൂട്ടം കൂടൽ 19

• കച്ചവട സ്ഥാപനങ്ങളിൽ മാനദണ്ഡ ലംഘനം 11
• വ്യാപാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 41
• സോപ്പും സാനിറ്റൈസറും ലഭ്യമാക്കാത്തതിന് 12
• സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിന് 161

• മാസ്ക് കൃത്യമായി ഉപയോഗിക്കാത്തതിന് : 205