കുറുപ്പംപടി : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെസെന്റ് മേരീസ് യൂത്ത് അസോസിയേഷൻ ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത വിവിധ സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരുന്ന ടി.വി സ്മാർട്ട് ഫോൺ, ടാബ് എന്നിവ വിതരണം ചെയ്തു.
സ്നേഹ ജ്യോതി ശിശുഭവൻ, കൂവപ്പടി ബെത്‌ലഹേം അഭയ ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലും വീടുകളിലും ഭക്ഷ്യ ധാന്യ കിറ്റുകളും ചികിത്സാസഹായങ്ങളും നൽകിയിട്ടുണ്ട്.