
ചെന്നൈ: ദിവസം പത്ത് ലക്ഷം കൊവിഡ് പ്രതിരോധ വാക്സിനുകൾ വിതരണം ചെയ്യാനുള്ള സംവിധാനവുമായി അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ്. ദേശീയ ഹെൽത്ത് മിഷനുമായി ചേർന്ന് പ്രവർത്തനമാരംഭിച്ച രാജ്യത്തെ ആദ്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ ഒന്നാണ് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ്. അപ്പോളോ 24/7 എന്ന വിഭാഗമാണ് ഇത് കൈകാര്യം ചെയ്യുക.
വർഷം മൂന്നു കോടി ഡോസുകൾ രാജ്യമെമ്പാടും വിതരണം ചെയ്യാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതിനായി 10,000 പേർ വിദഗ്ദ്ധ പരിശീലനം നേടി വരികയാണ്. കോൾഡ് ചെയിൻ സംവിധാനമുള്ള 19 മെഡിസിൻ സപ്ളൈ ഹബ്ബുകളുടെ സുശക്തമായ ശൃംഖലയും ഒരുക്കും. 24 മണിക്കൂറും സേവനം നൽകുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
അപ്പോളോ സംവിധാനങ്ങൾ
അപ്പോളോ 24/7
ഈ വർഷം ആദ്യം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എൻഡ് ടു എൻഡ് ഓംനി ചാനൽ ഹെൽത്ത് കെയർ സംവിധാനം. ഓൺലൈൻ അടിസ്ഥാനം. 7000ൽ അധികം ഡോക്ടർമാർ. 24 മണിക്കൂർ സേവനം. 55ൽ പരം സ്പെഷ്യാലിറ്റികൾ. മരുന്നുകളുടെ ഹോം ഡെലിവറി. ടെസ്റ്റുകളുടെ ബുക്കിംഗ്, വീട്ടിലെത്തി പരിശോധന. അപ്പോളോ പ്രോഹെൽത്ത് എന്ന പേരിൽ രോഗ പ്രതിരോധ ആരോഗ്യ പരിപാലന പദ്ധതി എന്നിവ അപ്പോളോ 24/7 കൈകാര്യം ചെയ്യുന്നു.
കൊവിഡിനെതിരായ പോരാട്ടത്തിൽ അപ്പോളോ ഗ്രൂപ്പും അണി ചേരുകയാണ്. ഇതുവരെ നാലു ലക്ഷത്തിലധികം കൊവിഡ് പരിശോധന നടത്തി രണ്ടര ലക്ഷം പേർക്ക് ചികിത്സ നൽകിക്കഴിഞ്ഞു.
ശോഭന കാമിനേനി, എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ, അപ്പോളോ ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ്