eloor
കുടുംബശ്രീ ജനകീയ ഹോട്ടൽ നഗരസഭ ചെയർപേഴ്സൺ സി പി ഉഷ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ കുടുംബശ്രീ ജനകീയഹോട്ടൽ നഗരസഭ ചെയർപേഴ്‌സൺ സി.പി. ഉഷ ഉദ്ഘാടനം ചെയ്തു.

രണ്ടുനേരം ഊണും ചായയും മറ്റ് പലഹാരങ്ങളും ലഭിക്കും. വൈസ് ചെയർമാൻ എം.എ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.ഡി. സുജിൽ ,വി.കെ. സതീഷ് , സി.ഡി.എസ് ചെയർപേഴ്‌സൺ സനുഷ റിഞ്ചു, കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.