കാലടി: കൊവിഡിന്റെ വെല്ലുവിളികൾക്കിടയിലും ശ്രീമൂലനഗരം പഞ്ചായത്തിലെ 16-ാം വാർഡിൽ താമസിക്കുന്ന ആൻസിക്കും മകൾക്കുമായാണ് വീട് ഒരുങ്ങുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ അമ്മക്കിളിക്കുട് പദ്ധതിയിലെ 44-ാം മത്തെ വീടാണിത്. തുമ്പാക്കടവിൽ ഡൈനാമിക് ടെക്‌നോ മെഡിക്കൽസ് നിർമ്മിക്കുന്ന വീടിന്റെ തറക്കില്ലിടൽ ചടങ്ങ് ജനറൽ മാനേജർ ഓപ്പറേഷൻസ് എൻ. കാർത്തികേയൻ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗീസ്, ഡൈനാമിക് ടെക്‌നോ മെഡിക്കൽസ് അസി.ജനറൽ മാനേജർ പ്രൊജക്ട്സ് വേണുഗോപാൽ ശ്രീനിവാസൻ, ഫാ. ജോർജ് ആലുക്ക, കെ.പി. അനൂപ്, ബിജു കൈതോട്ടുങ്കൽ, എ.എൻ. ഉണ്ണിക്കൃഷ്ണൻ , കെ.ജി. ഹരിദാസ്, വി.പി. സുകുമാരൻ, പി.സി. സുരേഷ്‌കുമാർ, വി.എം ഷംസുദ്ദീൻ, പി.സി. മോഹനൻ, പി.സി. വിനോദ് , ഷെർളി സോണി എന്നിവർ പങ്കെടുത്തു.
സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുകൊണ്ട് വീട് വെക്കാൻ കഴിയാത്ത പെൺകുട്ടികളുള്ള വിധവകളായ അമ്മമാർക്കായി എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കുട് പദ്ധതിയിൽ ഇതുവരെ 36 വീടുകൾ പൂർത്തീകരിച്ചു കൈമാറി. 7 വീടുകളുടെ നിർമ്മാണം നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിൽ ചെയ്തുവരുന്നു.