കൊച്ചി: എ. കെ. ജി. സി.ടി. സംസ്ഥാന വനിതാ സബ് കമ്മറ്റി ( അസോസിയേഷൻ ഒഫ് കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ) സംഘടിപ്പിക്കുന്ന സംസ്ഥാന വെബിനാർ പരമ്പരയ്ക്ക് തുടക്കമായി. ഹാഥ്രാസ് : നിയമവും രാഷ്ട്രീയവും എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ അഡ്വ . രശ്മിത രാമചന്ദ്രൻ പ്രഭാഷണം നടത്തി.അഖിലേന്ത്യാ അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷന്റെ ജന. സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ എ.ആർ. സിന്ധു ഉദ്ഘാടനം ചെയ്തു. വെബിനാർ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണമാണ് ഇത്. ഡോ. ബിന്ദു വെൽസാറാണ് സംസ്ഥാന വെബിനാർ പരമ്പരയുടെ കോർഡിനേറ്റർ. സംസ്ഥാന വനിതാ കമ്മറ്റി കൺവീനർ ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു.