കളമശേരി: മഹാകവി അക്കിത്തത്തിന്റെ വേർപാടിൽ ഫാക്ട് ലളിതകലാകേന്ദ്രം അനുശോചിച്ചു. അനുസ്മരണ യോഗത്തിൽ
വി.പി. അപ്പുക്കുട്ടമേനോൻ, കെ.ആർ. ചന്ദ്രശേഖരൻ, പാർവതി ബാലസുബ്രഹ്മണ്യൻ, വൈദ്യനാഥൻ, പി. പ്രദീപ്, ജോൺസൺ, കെ.പി. മനോഹരി, ഷീല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കവിക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയപ്പോൾ ഫാക്ട് ലളിതകലാകേന്ദ്രം പ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തി പൊന്നാട അണിയിക്കുകയും ചിത്രകാരൻ പ്രദീപ് വരച്ച അക്കിത്തത്തിന്റെ ഛായാചിത്രം നൽകി ആദരിക്കുകയും ചെയ്തിരുന്നു.