അങ്കമാലി : നഗരസഭ 1 കോടി 50 ലക്ഷം രൂപ വകയിരുത്തി പീച്ചാനിക്കാട് ഗവ.യു.പി സ്കൂളിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, ഷോബി ജോർജ് ,വിനീതദിലീപ്, പുഷ്പ മോഹൻ , കെ .കെ സലി തുടങ്ങിയവർ സംബന്ധിച്ചു.