കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തിലെ ഗവ.എച്ച്.എസ്.എസ്. മുളന്തുരുത്തി,ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ചോറ്റാനിക്കര,ജി.യു.പി.എസ് കൂത്താട്ടുകുളം എന്നീ സ്‌കൂളുകളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ വീതം അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. എം.എൽ.എ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക ലഭ്യമായത്. ഇത് വഴി പ്രസ്തുത സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുമെന്നും മികവിന്റെ കേന്ദ്രങ്ങളാകാൻ സഹായകമാകുമെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.