 
മൂവാറ്റുപുഴ: കിണറ്റിൽ വീണ പെണകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആവോലി ആരക്കാപ്പിള്ളി കോളനി തേവലക്കര ശശിയുടെ മകൾ അഖില (24) ആണ് കിണറ്റിൽ വീണത്. വീടിന് സമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു പെൺകുട്ടി. ഇന്നലെ രാവിലെ 9നാണ് സംഭവം. കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി പെൺകുട്ടിയെ കരക്കുകയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിക്ക് കാര്യമായ പരിക്കുകളില്ല. മൂവാറ്റുപുഴ ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് ഓഫീസർ എം.എസ്. സജീവന്റെ നേതൃത്വത്തിൽ ഫയർഫോവ് ഡ്രൈവർ സുബ്രമണ്യൻ, ഫയർമാൻമാരായ എബ്രാഹാംപോൾ, വിനീഷ് തോമസ്, പ്രണവ്, രഞ്ജിത്, വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.