ഫോർട്ടുകൊച്ചി: നെല്ലുകടവിൽ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരെ സമീപ സ്റ്റേഷനിലേക്ക് സ്ഥലമാറ്റമല്ല വേണ്ടത് മറിച്ച് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേൻ മാർച്ച് നടത്തി. ഫോർട്ടുകൊച്ചി സ്റ്റേഷന് മുന്നിൽ നടന്ന ധർണ നഗരസഭാംഗം വൽസലഗിരീഷ് ഉദ്ഘാടനം ചെയ്തു. ഫൗസിയറഹിം, റഷീദ ഷക്കീൽ, സബീല ഇസ്മുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കാണെന്നും സമരക്കാർ പറഞ്ഞു.