1
ഇലക്ഷൻ ഗോഡൌൺ നിർമ്മാണം

തൃക്കാക്കര: രണ്ട് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച രണ്ട് ഇലക്ഷൻ ഗോഡൗണുകൾ കാടുകയറി കിടക്കുമ്പോൾ മൂന്നു കോടി ചെലവിട്ട് കളക്ടറേറ്റിൽ പുതിയ ഇലക്ഷൻ ഗോഡൗൺ നിർമ്മാണം.

കളക്ടറേറ്റ് വളപ്പിന്റെ വടക്ക് പരിഞ്ഞാറേ മൂലയിൽ സീ-പോർട്ട് എയർപോർട്ട് റോഡിനോട് ചേർന്നാണ് പതിനായിരം ചതുരശ്ര അടിയുള്ള പുതിയ രണ്ടുനില മന്ദിരം നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കാനായാണ് കെട്ടിടം.

ഇതേ വളപ്പിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലാണ് 1997ൽ ഉദ്ഘാടനം ചെയ്ത രണ്ട് ഇലക്ഷൻ ഗോഡൗണുകൾ കാടുകയറി കിടക്കുന്നത്.

കുറച്ചുകാലം ഈ കെട്ടിടങ്ങൾ പഞ്ചായത്ത് ബാലറ്റ് ബോക്സുകളും മറ്റൊന്നിൽ നിയമസഭയുടെ ബാലറ്റ് ബോക്സുകളും സൂക്ഷിച്ചിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

പുതിയ കെട്ടിടം സീപോർട്ട് എയർ പോർട്ട് റോഡ് വികസനത്തെയും അവതാളത്തിലാക്കും. സ്ഥലം ഏറ്റെടുക്കാനൊരുങ്ങിയ ഭാഗത്താണ് പുതി​യ നിർമ്മാണം.

റോഡ് വികസനം

കളക്ടറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന്റെ ചുറ്റുമതിൽ തള്ളി നിൽക്കുന്നതിനാൽ അപകട ഭീഷണിയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും കളക്ടർക്ക് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്പ് സജ്ജമാക്കും

സർക്കാരിന്റെ തീരുമാനപ്രകാരം അസംബ്ലി -പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് കെട്ടിടം പൂർണ്ണ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. വോട്ടിംഗ് മെഷീനുകളും വി.വി.പാറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങിയവയും സൂക്ഷിക്കാനാണ് കെട്ടിടം. 2017ലെ തീരുമാനപ്രകാരമുള്ള നിർമ്മാണം

ആറുമാസം കൊണ്ട് പൂർത്തിയാക്കും.

പ്രദീപ്കുമാർ
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ