
കൊച്ചി : കൂടത്തായി കൊലപാതക പരമ്പരയിൽ ഭർതൃമാതാവ് അന്നമ്മ തോമസിന് സയനൈഡ് നൽകി കൊന്ന കേസിൽ പ്രതിയായ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റു അഞ്ചു കൊലക്കേസുകളിൽ ജാമ്യം നിഷേധിച്ചിട്ടുള്ളതിനാൽ പുറത്തിറങ്ങാൻ കഴിയില്ല. 2002 ആഗസ്റ്റ് 22 നാണ് അന്നമ്മ തോമസ് കൊല്ലപ്പെട്ടത്. ജോളി വിഷംനൽകി കൊലപ്പെടുത്തിയെന്നും ഭർതൃപിതാവ് ടോം തോമസ്, ഭർത്താവ് റോയ് തോമസ്, അടുത്ത ബന്ധു എം.എം. മാത്യു, രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, ഇവരുടെ കുട്ടി ആൽഫൈൻ തുടങ്ങിയവരെയും സമാനരീതിയിൽ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി കോഴിക്കോട് കോടഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.  കുറ്റസമ്മത മൊഴിയുണ്ടെന്നും സയനൈഡ് വാങ്ങിയതിന് തെളിവുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മുഖ്യവാദം.