കൊച്ചി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ 23ന് വൈകിട്ട് പൂജവയ്പ് ആരംഭിക്കും 24,25 തീയതികളിൽ വിശേഷാൽ പൂജകളും വിദ്യാ മന്ത്രാർച്ചനയും ആയുധ പൂജയും ഉണ്ടായിരിക്കും. വിജയദശമി ദിനമായ 26ന് രാവിലെ 7.30ന് പൂജയെടുപ്പ് ആരംഭിക്കും. തുടർന്ന് മേൽശാന്തി ശ്രീരാജ് ശാന്തിയുടെ നേതൃത്വത്തിൽ വിദ്യാരംഭവും എഴുത്തിനിരുത്തും നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അറിയിച്ചു.