കൊച്ചി: അനശ്വരമായ വാക്കിന്റെ പ്രജാപതിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന് സ്വതന്ത്ര കലാ സാഹിത്യക്കൂട്ടായ്മയായ മലയാള കാവ്യസാഹിതി സംസ്ഥാന കാര്യനിർവാഹക സമിതി അനുസ്മരിച്ചു. ഋഷികവിയായിരുന്നു അക്കിത്തം. അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. അദ്ദേഹത്തിന്റെ നിര്യാണംമൂലം മലയാളസാഹിത്യത്തിനും മഹാകവിയുടെ കുടുംബാംഗങ്ങൾക്കുമുണ്ടായ നികത്താനാവാത്ത നഷ്ടത്തിൽ മലയാളകാവ്യസാഹിതി അനുശോചിച്ചു.