കൊച്ചി: കലൂർഭാഗത്ത് ചങ്ങാടംപോക്ക് തോടിന്റെ ഇരുഭാഗങ്ങളിലും പൊറ്റക്കുഴി മാമംഗലം റോഡിലെയും വെള്ളക്കെട്ടു നിവാരണത്തിന്റെ ഭാഗമായി അക്കു സാഹിബ് റോഡ് മുതൽ അബാദ് കൽവർട്ട് വരെയുള്ള ഭാഗത്തെ സൈഡ് ഭിത്തി, മാൻഹോൾ നിർമ്മാണം അടക്കമുള്ള ജോലികൾ അവസാന ഘട്ടത്തിലെത്തി. അതോടൊപ്പം അബാദ് കൽവെർട്ട് ഉയർത്തി പണിയുന്ന ജോലിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വി.ആർ. സുധീർ, പി.എം.ഹാരിസ്,ജോസഫ് അലക്‌സ് എന്നിവരും പങ്കെടുത്തു.