cfltc
ഒക്കൽ പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് സി.പി.എം ഒക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നു

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് സി.പി.എം ഒക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. സമരം സി.പി.എം ലോക്കൽ സെക്രട്ടറി പി കെ സിജു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വനജ തമ്പി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ കെ സന്തോഷ് , കെഡി ഷാജി, ടി പി ഷിബു,കെ ബി മെയതീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.